സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് സ്വർണം കവർന്ന യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗത്തിനിരയാക്കി സ്വർണ്ണം കവർന്ന കേസിൽ പ്രതിയെ ടൗൺ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കൽ സ്വദേശി നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടിൽ മുഹമ്മദ് ജസീൽ (34) ആണ് അറസ്റ്റിലായത്. നാദാപുരം സ്വദേശിനിയെ 2025 ഏപ്രിലിൽ കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്ത ശേഷം ആറുപവനോളം സ്വർണവുമായി മുങ്ങുകയായിരുന്നു.

പ്രതിക്കെതിരേ സമാനമായ മറ്റൊരു പരാതികൂടി ലഭിച്ചിട്ടുണ്ടെന്നും ഇയാൾ സാമൂഹിക മാധ്യമങ്ങൾ വഴി ഒട്ടേറെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രിയൻ, സബ് ഇൻസ്‌പെക്ടർ മീജോ ജോസ്, എസ്.സി.പി.ഒ. വിജീഷ്, ജിനേഷ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement