സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഗുരുവായൂരിൽ നഗരവികസന വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ച് ആംആദ്മി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ഗുരുവായൂരിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കാമെന്നാണ് ആംആദ്മി പാർട്ടി നേതാക്കൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. തങ്ങൾക്ക് ഭരണം ലഭിക്കുന്ന സാഹചര്യമുണ്ടെങ്കിൽ, കഴിഞ്ഞ മുപ്പത് വർഷമായി പ്രദേശം കണ്ടിട്ടില്ലാത്ത വികസനം അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ ഉറപ്പാക്കാമെന്നും നേതാക്കൾ പറഞ്ഞു.

ഗുരുവായൂർ കേന്ദ്രീകരിച്ച് ഒരു ഐടി പാർക്ക് സ്ഥാപിക്കുക അത്യാവശ്യവും പൂർണ്ണ വിജയകരവുമായിരിക്കുമെന്ന് അവർ നിർദേശിച്ചു. നൂറ് ദിവസം കൊണ്ടു നടപ്പാക്കാമെന്ന് അവകാശപ്പെടുന്ന പ്രകടനപത്രികയും അവർ പുറത്തിറക്കി.

പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന നിർദ്ദേശങ്ങൾ:ഹരിത കർമസേനയുടെ ഫീ പൂർണ്ണമായും സൗജന്യമാക്കൽ, തെരുവ് നായകളില്ലാത്ത നഗരം ഉറപ്പാക്കൽ, വീടില്ലാത്തവർക്ക് വീട് നിർമ്മാണ സഹായം, വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് സാമ്പത്തിക പിന്തുണ.

പത്രസമ്മേളനത്തിൽ മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പൊളി ഫ്രാൻസിസ്, നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് വിജയൻ, നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അലി ആസാദ്, നഗരസഭ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോൺസൺ പാലുവായി എന്നിവരും പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement