കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയപരാജയങ്ങൾക്കപ്പുറം തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം അടയാളപ്പെടുത്താൻ ആം ആദ്മി പാർട്ടിയും (എ.എ.പി.) മത്സരരംഗത്തേക്ക്.
ളാലം ബ്ലോക്ക് പഞ്ചായത്തിലെ മുത്തോലി ഡിവിഷനിൽ നിന്ന് ആം ആദ്മി പാർട്ടി നേതാവ് അഡ്വ. ജോസ് ചന്ദ്രത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം പ്രവിത്താനത്തുള്ള ളാലം ബ്ലോക്ക് ഓഫീസിലെത്തി പത്രിക നൽകിയത്. ളാലം വില്ലേജ് സെക്രട്ടറിയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമായ ഉദ്യോഗസ്ഥൻ മുമ്പാകെയാണ് നോമിനേഷൻ നടപടികൾ പൂർത്തിയാക്കിയത്. പത്രിക സമർപ്പിച്ചതിന് പിന്നാലെ, ഇനിയുള്ള ദിവസങ്ങളിൽ താൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുകയാണെന്ന് അഡ്വ. ജോസ് ചന്ദ്രത്തിൽ അറിയിച്ചു.






