ലഖ്‌നൗ: ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ രണ്ട് യുവ എന്‍ജിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ദന്തഡോക്ടര്‍ കീഴടങ്ങി. ‘എംപയര്‍ ക്ലിനിക്’ എന്ന സ്ഥാപനം നടത്തിയിരുന്ന ഡോ. അനുഷ്‌ക തിവാരിയാണ് തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങിയത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ശേഷം ജയിലില്‍ അടച്ചു.
കാന്‍പൂര്‍, ഫറൂഖാബാദ് സ്വദേശികളായ യുവ എന്‍ജീനിയര്‍മാരുടെ മരണവുമായി ബന്ധപ്പെട്ട് അനുഷ്‌ക തിവാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കാന്‍പൂര്‍ സ്വദേശി വിനീത് ദുബെയുടെയും ഫറൂഖാബാദ് സ്വദേശിയായ മായങ്ക് ഖട്ടിയാറിന്റെയും മരണത്തിന് കാരണം ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ വന്ന അണുബാധയും മറ്റ് അസുഖങ്ങളുമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇവരുടെ പരാതികൾ വിശദമായി പരിശോധിച്ച പൊലീസ് അനുഷ്‌ക തിവാരിക്കെതിരെ കേസെടിത്തു. ഇതിന് പിന്നാലെ അനുഷ്‌ക തിവാരി ഒളിവില്‍ പോകുകയായിരുന്നു.



