തൃശ്ശൂർ: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്നിയോട് സ്വദേശിയായ സാജൻ ആണ് പിടിയിലായത്.
ചൊവ്വാഴ്ച കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ്സിനുള്ളിൽ വെച്ചാണ് സംഭവം നടന്നത്. കൊട്ടൂരിലേക്കുള്ള സർവീസിലായിരുന്നു സാജന്റെ ഈ അശ്ലീല പ്രവൃത്തി.
സംഭവം ശ്രദ്ധിച്ച ഒരു യുവതി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും വിവരം കണ്ടക്ടറെ അറിയിക്കുകയും ചെയ്തു. വീഡിയോ റെക്കോർഡ് ചെയ്യുന്നത് കണ്ടതോടെ സാജൻ ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. സംഭവമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




