തൃശ്ശൂർ: ജില്ലാ പഞ്ചായത്ത് ആളൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി രാഗി ശ്രീനിവാസന്റെ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനം പുത്തൻചിറ ഹൈസ്കൂൾ ജങ്‌ഷനിൽ വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ടി. കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.
സിപിഐ എം ഏരിയ സെകട്ടറി ടി കെ സന്തോഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം. എം. നൗഷാദ്, സി. ധനുഷ് കുമാർ, ലോക്കൽ സെകട്ടറിമാരായ സേതുമാധവൻ, വി കെ റാഫി എന്നിവർ സംസാരിച്ചു. പുത്തൻചിറ, മാള, ആളൂർ പഞ്ചായത്തുകളിലെ 39 കേന്ദ്രങ്ങളിൽ സ്വീകരണ പരിപാടികൾ നടന്നു. എല്ലാ കേന്ദ്രങ്ങളിലും വൻ ജനക്കൂട്ടം സ്ഥാനാർഥിയെ വരവേൽക്കാനെത്തി.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളും എൽഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. വൈകിട്ട് കുഴിക്കാട്ടുശേരിയിൽ സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. വി. ബി. ദിനേശൻ അധ്യക്ഷനായി. കെ. സി. സജയൻ, സി. യു. ശശീന്ദ്രൻ, എം. കെ. മുജീബ്, ബിനോയ് ഷബീർ, എം. സി. സന്ദീപ് എന്നിവർ സംസാരിച്ചു.




