പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് എക്സൈസ് പരിശോധനയെ വെട്ടിച്ച് പ്രതി വാളയാർ ഡാമിലേക്ക് ചാടി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശിയായ ഇയാളെ നാല് കിലോ കഞ്ചാവുമായി ബസിൽ നിന്നാണ് എക്സൈസ് സംഘം പിടികൂടിയത്. ടോയ്ലറ്റിൽ പോകണം എന്ന വ്യാജേന അവസരം പ്രയോജനപ്പെടുത്തി പ്രതി ഓടി രക്ഷപ്പെട്ടതോടെയാണ് തിരച്ചിൽ ശക്തമാക്കിയത്.
കയ്യിൽ വിലങ്ങിട്ട നിലയിൽ പ്രതികണ്ടെത്താനാകാത്തതിനെ തുടർന്ന് ഡാമിന്റെ ചുറ്റുപാടുകളായ പൊന്തക്കാട്ടിലേക്കും ഇയാൾ കടന്നിരിക്കാമെന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നു. വാളയാർ പോലീസും എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി വ്യാപകമായ തിരച്ചിൽ തുടരുകയാണ്.



