Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബേപ്പൂർ തുറമുഖത്ത് ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ബേപ്പൂർ തുറമുഖത്ത് ഉരുവിൽ നിന്നുള്ള ഭാരമേറിയ യന്ത്രം ഇറക്കുന്നതിനിടെ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ ക്രെയിൻ ഓപ്പറേറ്റർ ശ്രീജിത്ത് പരിക്കേറ്റു. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.

മിനിക്കോയി ദ്വീപിൽ നിന്ന് എത്തിയ ‘പി.വി സ്റ്റാർ’ ഉരുവിൽ കൊണ്ടുവന്ന യന്ത്രം ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബിഎസ്എൻഎൽ കേബിൾ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന അഞ്ച് ടണ്ണിലേറെ ഭാരമുള്ള ഹൊറിസോണ്ടൽ ഡ്രില്ലിംഗ് ഡ്രിൽ എൻജിൻ ഇറക്കുന്നതിനിടെ ക്രെയിൻ നിയന്ത്രണം വിട്ട് മറിഞ്ഞുവീണ് എൻജിനും സഹിതം വാർഫിൽ പതിക്കുകയായിരുന്നു.

അപകടത്തിൽ ഏകദേശം 1.40 കോടി രൂപ വിലമതിക്കുന്ന എൻജിൻ ഭാഗികമായി തകർന്ന് പ്രവർത്തനം നിലക്കുകയും ചെയ്തു. സംഭവം സമയത്ത് കൂടുതൽ തൊഴിലാളികൾ തുറമുഖത്തിന്റെ വടക്കൻ വാർഫിൽ ഉണ്ടായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായതായി അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer