Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

KPCC നേതൃമാറ്റം വൈകും; സണ്ണി ജോസഫ് അധ്യക്ഷ സ്ഥാനത്ത് തുടരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെപിസിസിയിലെ നേതൃമാറ്റം ഉടൻ ഉണ്ടാകില്ല. നിലവിലെ അധ്യക്ഷ സ്ഥാനത്ത് മന്ത്രി സണ്ണി ജോസഫ് തുടരും. കെപിസിസി പുനഃസംഘടന സംബന്ധിച്ച ചർച്ചകളും തൽക്കാലം നടത്തേണ്ടതില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്.

സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കാൻ സണ്ണി ജോസഫിന് ഹൈക്കമാൻഡ് നിർദേശം നൽകി. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരും സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിലെ പരിമിതികൾ സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നുവെങ്കിലും, തൽക്കാലം പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

തിരക്കിട്ട് കെപിസിസി പുനഃസംഘടന നടത്തേണ്ടതില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നേതൃത്വത്തെ ഉപയോഗപ്പെടുത്തി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer