കോട്ടയം: മണിപ്പുഴ ബൈപാസിൽ വഴിയിലേക്കു വളർന്നുനിന്നിരുന്ന പുല്ല് വെട്ടിമാറ്റാൻ നടപടി ആരംഭിച്ചു. പുല്ല് വളർന്നതു മൂലം ഇരുചക്രവാഹന യാത്രികർക്ക് അപകടസാധ്യത ഏറിയിരുന്നത് പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.
മണിപ്പുഴയിൽ നിന്നും ഈരയിൽ കടവ് ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് പുല്ല് അധികമായി വളർന്നു റോഡിലേക്ക് പടർന്നു നിന്നിരുന്നത്. മാസങ്ങളായി വളർന്നു നിൽക്കുന്ന പുല്ല് കാരണം പെട്ടന്ന് നായ്ക്കൾ വഴിയിലേക്കു ഓടിക്കയറുകയും സ്കൂട്ടർ യാത്രികർ അപകടത്തിൽ പെടുകയും ചെയ്യുന്നത് സാധാരണമായിരിന്നു. ഇതു മൂലം നിരവധി പേർക്കാണ് പരിക്ക് പറ്റിയത്. തിരഞ്ഞെടുപ്പ് കാരണം പണികൾ വൈകുന്നത് ഒരു കാരണമാണ്.










