Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊൻകുന്നത്ത് ഇളങ്ങുളം വിശ്രമ കേന്ദ്രം പദ്ധതി വീണ്ടെടുക്കാൻ നടപടി വേണമെന്ന് ആവശ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പൊൻകുന്നതിനടുത്തു എലികുളത്തു ഹാപ്പിനസ് പാർക്ക്, ഓപ്പൺ ജിം  അങ്ങനെ എന്തൊക്കെയായിരുന്നു പദ്ധതികൾ,  ഒടുവിൽ വിശ്രമ കേന്ദ്രം വിസ്മൃതിയിലേക്ക്. എലിക്കുളം പഞ്ചായത്തിൽ ഇളങ്ങുളത്തു സ്ഥാപിച്ച വഴിയോര വിശ്രമ കേന്ദ്രമാണ് നാശത്തിലേക്ക് നീങ്ങുന്നത്. പദ്ധതി വീണ്ടെടുക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ഹാപ്പിനസ് പാർക്ക്, ഓപ്പൺ ജിം, തുടങ്ങിയ സൗകര്യങ്ങളോടെ ആയിരുന്നു പദ്ധതി ആരംഭിച്ചത്. തൃതല പഞ്ചായത്ത് ഫണ്ടുകൾ ഇതിനായി വിനിയോഗിച്ചു. ഹാപ്പിനെസ് പാർക്കിൽ കുട്ടികൾക്കായുള്ള വിനോദ ഉപകരണങ്ങളാണുള്ളത്. വ്യായാമത്തിനായി ഓപ്പൺ ജിമ്മും സ്ഥാപിച്ചു. 

വയോജനങ്ങളുടെയും കുട്ടികളുടെയും പരിപാടികൾ നടത്താനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. ഒപ്പം വഴിയാത്രക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ശുചിമുറിയും ചായക്കടയും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രം അടച്ചുപൂട്ടിയതോടെ കാടുകൾ വളർന്ന് വിജനമായി കിടക്കുകയാണ് ഇപ്പോൾ.

കോഫി ഷോപ്പ് നടത്തുന്ന ആളുകൾക്ക് തന്നെ ശുചിമുറി നടത്തിപ്പിന്റെയും ചുമതല നൽകിയായിരുന്നു പ്രവർത്തനം. എന്നാൽ വാഹന യാത്രക്കാർക്ക് പ്രയോജനപ്പെടാത്ത സ്ഥലത്താണ് വിശ്രമ കേന്ദ്രം നിർമിച്ചതെന്ന  അശാസ്ത്രീയതയാണു പ്രശ്നങ്ങൾക്ക് കാരണം.

Recent News

Advertisement
WhiteswanTV Footer