സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നടൻ ദേബ് മുഖർജി അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അയൻ മുഖർജിയുടെ പിതാവും മുതിർന്ന നടനുമായ ദേബ് മുഖർജി (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളായി മാസങ്ങളായി നടൻ അസ്വസ്ഥനായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ആൻസൂ ബാൻ ഗയേ ഫൂൽ, അഭിനേത്രി, ദോ ആങ്കെൻ, ബാത്തോൺ ബാത്തോൺ മേൻ, കാമീനി, ഗുഡ്ഗുഡി തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ദേബ് മുഖർജി അഭിനയിച്ചിട്ടുണ്ട്.

ഫിൽമാലയ സ്റ്റുഡിയോസ് സ്ഥാപകനും നിർമാതാവുമായ ശശധർ മുഖർജിയുടേയും സതീദേവിയുടേയും മകനാണ് ദേബ്. സംവിധായകൻ അയാൻ മുഖർജി, സുനിത എന്നിവർ മക്കളാണ്. ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ അശുതോഷ് ​ഗവാരികർ മരുമകനാണ്. സംബന്ധ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ദേബ് മുഖർജി സിനിമയിലെത്തിയത്. ഏക് ബാർ മുസ്കുരാ ദോ, ജോ ജീത്താ വഹി സികന്ദർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. നടിമാരായ കജോൾ, റാണി മുഖർജി, ഷർബാനി മുഖർജി എന്നിവർ ബന്ധുക്കളാണ്. ദേബ് മുഖർജിയുടെ അന്ത്യകർമങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ജുഹുവിലുള്ള പവൻ ഹാൻസ് ശ്മശാനത്തിൽ നടക്കും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.