സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇതിഹാസം ലയണല്‍ മെസിയുടെ വക നടൻ മോഹൻലാലിന് സമ്മാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇതിഹാസം ലയണല്‍ മെസിയുടെ വക നടൻ മോഹൻലാലിന് സമ്മാനം. മോഹൻലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ തനിക്ക് കിട്ടിയ സമ്മാനത്തെക്കുറിച്ച്‌ ആരാധകരെ അറിയിച്ചത്. മെസ്സിയുടെ ഓട്ടോഗ്രാഫ് പതിഞ്ഞ ജേഴ്സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചത്. ‘ഡിയർ ലാലേട്ടാ’ എന്നാണ് ജേഴ്സിയില്‍ മെസി എഴുതിയിരിക്കുന്നത്. ഡോ. രാജീവ് മാങ്കോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവർ ചേർന്നാണ് മോഹൻലാലിന് ഇത്തരമൊരു അപൂർവ സമ്മാനം നല്‍കിയത്. അവർക്ക് നന്ദിയും മോഹൻലാല്‍ അറിയിച്ചിട്ടുണ്ട്.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ അങ്ങനെയാണ്. വാക്കുകള്‍ക്ക് അതീതമായിരിക്കും. അത് എന്നും നിങ്ങളോടൊപ്പം ഉണ്ടാകുകയും ചെയ്യും. ഇന്ന് അത്തരമൊരു നിമിഷം എനിക്ക് ലഭിച്ചു. എനിക്ക് കിട്ടിയ സമ്മാനപ്പൊതി അഴിക്കുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. ഇതിഹാസതാരം ലയണല്‍ മെസി ഒപ്പുവച്ച ജേഴ്സി. അതില്‍ എന്റെ പേരും എഴുതിയിരുന്നു’,- മോഹൻലാല്‍ കുറിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ എന്ന സിനിമയുടെ സെറ്റിലെത്തിയാണ് ജഴ്സി ഇവർ മോഹൻലാലിന് കെെമാറിയത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.