നടിയും നര്‍ത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി. അദീപ് കെ.പിയാണ് വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 33-കാരിയായ കാവ്യ ആലപ്പുഴ സ്വദേശിയാണ്. 2013-ല്‍ ലസാഗു ഉസാഘ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്.
ഒരേ മുഖം, കാമുകി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ കാവ്യ ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്. വിവാഹ ചിത്രങ്ങള്‍ കാവ്യ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു.
Content: Actress Kavya Suresh gets married






