സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ട്രെയിനിന്‍റെ എൻജിന്‍ തയ്യാര്‍ ; പി വി അന്‍വര്‍ എംഎല്‍എയുടെ സമ്മേളനം നാളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മ​ല​പ്പു​റം : വിവാദങ്ങള്‍ക്ക് പിന്നാലെ സിപിഎമ്മിനോട് വിടപറഞ്ഞ് പുറത്തെത്തിയ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന​വു​മാ​യി മുന്നോട്ട് തന്നെ പോകുമ്പോള്‍ കാത്തിരുന്നു നിലപാടുകള്‍ സ്വീകരിക്കാമെന്ന തീരുമാനത്തിലാണ് യുഡിഎഫ്. നാളെ വൈ​കീ​ട്ട് ആ​റ് മണിക്ക്​ മ​ഞ്ചേ​രി​യി​ലാണ് പ വി അൻവറിന്‍റെ രാഷ്ട്രീയ വിശദീകരണ സമ്മേളനം നടക്കുന്നത്.

സമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് അൻവറിന്‍റെ വിലയിരുത്തല്‍. പു​തി​യ പാ​ർ​ട്ടി​യു​ടെ ന​യ​രേ​ഖ സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​മെ​ന്നും​ അ​ദ്ദേ​ഹം പ​റ​യു​ന്നു. പാ​ർ​ട്ടി​യു​ടെ പേ​രോ കൊ​ടി​യോ പ്ര​ഖ്യാ​പി​ക്കി​ല്ല. ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്കി, ര​ജി​സ്​​ട്രേഷ​ൻ പൂ​ർ​ത്തി​യാ​യ​ശേ​ഷ​മാ​കും പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​ക.

മ​ല​യോ​ര​വാ​സി​ക​ളും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്കം സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി പ്ര​തി​ക​രി​ക്കു​ന്ന വേ​ദി​യാ​യി പു​തി​യ പാ​ർ​ട്ടി​യെ മാ​റ്റു​മെ​ന്നാ​ണ്​ അ​ൻ​വ​ർ പ​റ​യു​ന്ന​ത്. ദ​ലി​ത്​-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി ശ​ബ്​​ദി​ക്കു​ന്ന മ​തേ​ത​ര പാ​ർ​ട്ടി​യാ​കും രൂ​പ​വ​ത്​​ക​രി​ക്കു​ക​യെ​ന്നും അ​ൻ​വ​ർ പ​റ​യു​ന്നു.

നേ​തൃ​ത്വ​ത്തി​ൽ ​ആ​രെ​ല്ലാം ഉ​ണ്ടാ​കു​മെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​ണ്ണൂ​രി​ലെ സി.​പി.​എം നേ​താ​വ്​ ത​​ന്നോ​ടൊ​പ്പ​മു​ണ്ടെ​ന്നാ​ണ്​ അ​ൻ​വ​ർ പ​റ​യു​ന്ന​ത്. അ​ൻ​വ​റി​ന്‍റെ ​​വി​മ​ർ​ശ​നം, മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​റി​നു​മെ​തി​രാ​യ ജ​ന​വി​കാ​രം ശ​ക്തി​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ യു.​ഡി.​എ​ഫ്. ആ ​നി​ല​ക്കാ​ണ്​ കോ​ൺ​ഗ്ര​സും ലീ​ഗും അ​ൻ​വ​റി​നോ​ടു​ള്ള നി​ല​പാ​ട്​ മ​യ​പ്പെ​ടു​ത്തി​യ​ത്​.

അ​ൻ​വ​റു​മാ​യി യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളാ​രും ഔ​ദ്യോ​ഗി​ക ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടി​ല്ല. മു​ന്ന​ണി​ബ​ന്ധ​മി​ല്ലാ​തെ ദീ​ർ​ഘ​കാ​ലം തു​ട​രു​ന്ന​ത്​ ആ​ത്മ​​ഹ​ത്യാ​പ​ര​മാ​യി​രി​ക്കു​മെ​ന്ന്​ അ​ൻ​വ​ർ ക​രു​തു​ന്നു​ണ്ടെ​ങ്കി​ലും ത​ൽ​ക്കാ​ലം സ്വ​ത​ന്ത്ര​നാ​യി തു​ട​രാ​നാ​ണ്​ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ്​ സൂ​ച​ന.

ജ​ന​ങ്ങ​ൾ​ക്ക്​ നീ​തി കി​ട്ടാ​തി​രി​ക്കാ​ൻ കാ​ര​ണം ഭ​ര​ണ, പ്ര​തി​പ​ക്ഷ​നി​ര​യി​ലെ ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ കൂ​ട്ടു​കെ​ട്ടാ​ണെ​ന്ന്​ അ​ൻ​വ​ർ ആ​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ, ഒ​റ്റ​യ​ടി​ക്ക്​ യു.​ഡി.​എ​ഫു​മാ​യി കൈ​കോ​ർ​ക്കാ​നും​ വി​ഷ​മ​മു​ണ്ടാ​കും. യു.​ഡി.​എ​ഫു​മാ​യി അ​ടു​ത്താ​ൽ നി​ല​വി​ൽ ല​ഭി​ക്കു​ന്ന ജ​ന​പി​ന്തു​ണ ന​ഷ്ട​മാ​വു​​മോ​യെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

അ​തു​കൊ​ണ്ടാ​ണ്, നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​നി​ര​യി​ൽ ഇ​രി​ക്കാ​നി​ല്ലെ​ന്നും പ്ര​ത്യേ​ക ഇ​രി​പ്പി​ടം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പു​തി​യ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നാ​ൽ, എം.​എ​ൽ.​എ സ്ഥാ​നം ന​ഷ്ട​മാ​വു​മോ​യെ​ന്ന ആ​ശ​ങ്ക​യും അ​ൻ​വ​റി​നു​ണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.