ഇന്ത്യൻ സിനിമയിലെ പ്രേതേകിച്ച് സൗത്ത് ഇന്ത്യൻ സിനിമയിൽ ചരിത്ര നേട്ടങ്ങളും നാഴികക്കലുമായി മാറിയ ചിത്രമായിരുന്നു പ്രഭാസിനെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി-ദ ബിഗിനിങ്. ബ്രഹ്മാണ്ഡം എന്ന വാക്കിന് പുതിയ നിർവചനം കൂടിയായ ചിത്രം രണ്ട ഭാഗങ്ങളായാണ് പുറത്തിറങ്ങിയത് , ആദ്യം ഭാഗം പുറത്തിറങ്ങിയത് 2015 ലും രണ്ടാം ഭാഗം എത്തിയത് 2017 ലുമായിരുന്നു . ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറുകയും ചെയ്തിരുന്നു.
ഒന്നാം ഭാഗം ബോക്സ്ഓഫീസിൽ ₹650 കോടി രൂപയാണ് നേടിയതെങ്കിൽ 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ചിത്രം ഇറങ്ങിയിട്ട് പത്താം വർഷമായിരിക്കുകയാണ്, ഇതിനോടനുബന്ധിച്ച് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. ആരാധകരുടെ നിരന്തര ആവശ്യപ്രകാരമാണ് സിനിമ തിയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്.
ചിത്രം 2025 ജൂലൈ 10 ന് തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രഭാസിന് പുറമെ റാണ ദഗ്ഗുബാട്ടി , അനുഷ്ക ഷെട്ടി , നാസർ, തമന്ന ഭാട്ടിയ , രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു . കൂടാതെ ചിത്രത്തിന്റെ ഒന്നാം ഭാഗത്തിൽ കാമിയോ റോളിൽ കന്നഡ താരം കിച്ച സുദീപുമുണ്ടായിരുന്നു..ചിത്രം റീ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകർ






