സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അഹമ്മദാബാദ് വിമാനാപകടം: മരണം 110 , അൻപതിലധികം യു കെ പൗരന്മാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുജറാത്ത്: അഹമ്മദാബാദിൽ എയര്‍ ഇന്ത്യ വിമാനം തകർന്നു വീണ അപകടത്തിൽ മരണം 110 ആയി. 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ വിമാനമാണ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ അപകടത്തിൽപ്പെട്ടത്. അൻപതിലധികം യു കെ പൗരന്മാർ വിമാനത്തിലുള്ളതായി വിവരം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു അപകടം. എയര്‍ ഇന്ത്യ 171 ഡ്രീം ലൈനര്‍ വിമാനമാണ് തകര്‍ന്നത്‌.

625 അടി ഉയരത്തിൽ നിന്നാണ് താഴേക്ക് പതിച്ചത്. പതിനഞ്ചോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അപകടം നടന്നത് ജനവാസമേഖലയിലാണ് എന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ഇതേതുടര്‍ന്ന് പ്രദേശത്തെ റോഡുകള്‍ അടച്ചു. മരണ സഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നും അധികൃതർ അറിയിച്ചു. വിമാനത്തിൽ മലയാളി വനിതാ ഉൾപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരം പുറത്തു വരുന്നുണ്ട്. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂം അംഗങ്ങളുമാണ് ഉള്ളതെന്ന് ഡിജിസിഎ അറിയിച്ചു. പരിചയ സമ്പന്നരായ പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.