സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിമാനപകടത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ 171 വിമാന നമ്പര്‍ ഉപേക്ഷിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം എയര്‍ ഇന്ത്യ 171 നമ്പര്‍ ഉപേക്ഷിക്കുന്നു.യാത്രക്കാരെ വേട്ടയാടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓര്‍മകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പര്‍ നല്‍കാനാണ് എയര്‍ ലൈനിന്റെ തീരുമാനം.

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്വിക്ക്) വിമാനത്തിന്റെ നമ്പര്‍ AI 159 എന്നാകും. ലണ്ടനില്‍ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പര്‍ AI 160 എന്നും നല്‍കും. ഈ മാറ്റം ഉടന്‍ തന്നെ പ്രവര്‍ത്തികമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ വിമാനത്തിന്റെ പുതിയ നമ്പര്‍ പുനര്‍നിര്‍മിക്കുന്ന തീരുമാനത്തെക്കുറിച്ച് എയര്‍ ഇന്ത്യ ഔദ്യോഗികമായി പ്രസ്ഥാവന നല്‍കിയിട്ടില്ല.

അപകടത്തിന്റെ വിവരങ്ങള്‍ എയര്‍ ഇന്ത്യയില്‍ നിന്ന് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു. അപകടം സംഭവിക്കുന്നതിന് മുന്‍പ് വിമാനം പറത്തിയിരുന്ന പൈലറ്റ്മാരുടെയും ക്രൂ അംഗങ്ങളുടെയും വിവരങ്ങളാണ് തേടിയിരിക്കുന്നത്. വിമാനം സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നോ എന്നതിനെക്കുറിച്ച് അറിയാനാണ് വിവരം തേടിയത്. അപകടത്തിനു മുന്‍പുള്ള 8 ദിവസത്തെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സി തേടിയത്.

രാജ്യത്ത് സര്‍വീസ് നടത്തുന്ന എല്ലാ ബോയിംഗ് 787 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി .അഹമ്മദാബാദ് വിമാനപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഡിജിസിഎയുടെ തീരുമാനം. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും, പൈലറ്റുമാര്‍ക്ക് വീഴ്ച ഉണ്ടായില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിമാനത്തില്‍ നിന്ന് കണ്ടെത്തിയ ബ്ലാക്‌ബോക്‌സ് വിശദ പരിശോധനക്കായി ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറും.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement