Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എയർ ഇന്ത്യ മഹാരാജ ക്ലബ്ബ് പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുമായി കൈകോർക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യത്തെ ഗോൾഫ് കായിക രംഗത്തിന്റെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനായി എയർ ഇന്ത്യയുടെ ഫ്രിക്വന്റ് ഫ്ലയർ പ്രോഗ്രാമായ മഹാരാജ ക്ലബ് പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുമായുള്ള സഹകരണം പ്രഖ്യാപിച്ചു. ഓഗസ്റ്റ് മുതൽ 2027 ഏപ്രിൽ വരെ രാജ്യത്തുടനീളം നടക്കുന്ന ഡിപി വേൾഡ് പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ (പിജിടിഐ) ടൂർണമെന്റുകളുടെ ഔദ്യോഗിക ട്രാവൽ പങ്കാളിയായി മഹാരാജ ക്ലബ് പ്രവർത്തിക്കും.

ഔദ്യോഗിക ട്രാവൽ പങ്കാളിയെന്ന നിലയിൽ ഡിപി വേൾഡ് പിജിടിഐ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന താരങ്ങൾക്കും ഉദ്യോഗസ്ഥർക്കുമുള്ള യാത്രാസൗകര്യങ്ങൾ എയർ ഇന്ത്യ ഒരുക്കും. തിരഞ്ഞെടുത്ത ടൂർണമെന്റുകളിൽ മഹാരാജ ക്ലബ് അംഗങ്ങൾക്ക് പ്രത്യേക പ്രവേശനം, ആതിഥേയ സൗകര്യങ്ങൾ, അംഗങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവയും ഒരുക്കും. ഇന്ത്യയിലെ പ്രമുഖ യാത്രാ, ലൈഫ്‌സ്റ്റൈൽ ലോയൽറ്റി പ്രോഗ്രാമുകളിലൊന്നെന്ന മഹാരാജ ക്ലബ്ബിന്റെ സ്ഥാനം ഇതിലൂടെ കൂടുതൽ ശക്തിപ്പെടുത്താനും സാധിക്കും.

എയർ ഇന്ത്യയുടെ വിപുലമായ ആഭ്യന്തര-അന്തർദേശീയ സർവീസ് ശൃംഖലയുടെ പിന്തുണയോടെ ഇന്ത്യൻ ഗോൾഫിന്റെ വ്യാപ്തിയും ആഗോള അംഗീകാരവും വർധിപ്പിക്കുകയെന്ന ഡിപി വേൾഡ് പിജിടിഐയുടെ ലക്ഷ്യത്തിനും ഈ സഹകരണം കരുത്തേകും.

Advertisement
WhiteswanTV Footer