ന്യൂഡൽഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു. ഡല്‍ഹിയിലെ പലയിടത്തും വായു ഗുണനിലവാരസൂചിക 300ന് മുകളിലുമാണ്. ദീപാവലിയുടെ തലേദിവസമായ ഇന്നലെ രാത്രിയില്‍ ഡല്‍ഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളില്‍ 28 കേന്ദ്രങ്ങളിലും വായുഗുണനിലവാരം സൂചികയില്‍ വളരെ മോശം എന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരുന്നത്.
ആനന്ദ വിഹാറില്‍ ഇത് ഒരുപടി കൂടി താഴ്ന്ന് ഗുരുതരം എന്ന വിഭാഗത്തിലുമെത്തി. വൈകീട്ട് നാലിന് നഗരത്തിന്റെ വായുഗുണനിലവാരം സൂചികയില്‍ 296ലെത്തുകയും പിന്നീട് രാത്രിയോടെ സൂചിക 300ന് മുകളിലേക്കും 400ന് മുകളിലേക്ക് എത്തുകയായിരുന്നു. ആനന്ദ് വിഹാറില്‍ രാത്രി 10ന് സൂചിക 409 പോയിന്റിലെത്തി.






