സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഐശ്വര്യ റായി ‘ബച്ചൻ ‘കുടുംബാം​ഗം അല്ലേ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അനുഷ എൻ.എസ്

ലോകത്തെ ഏറ്റവും ആഢംബര വിവാഹം ഏതാണെന്നു ചോദിച്ചാല്‍ അതിന് ഇപ്പോള് ഒറ്റ ഉത്തരമേയുള്ളൂ…അത് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടേതാണ്…
അത് ചിലവഴി്ച്ച പണത്തിലും പങ്കെടുത്ത ലോക പ്രശസ്തരുടെ എണ്ണംകൊണ്ടും അണിഞ്ഞ വസ്ത്രത്തിന്റെ വിലകൊണ്ടുമെല്ലാം…

നൂറ്റാണ്ടിലെത്തന്നെ ഏറ്റവും പ്രൗഢമെന്ന് വിശേഷിപ്പിക്കപ്പെട്ട വിവാഹം നടന്നത് 1981 ജൂലായ് 29-നായിരുന്നു. ബ്രിട്ടണിലെ സെന്റ് പോള്‍ കത്തീഡ്രലില്‍ നടന്ന വെയില്‍സിലെ രാജകുമാരി ഡയാനയുടെയും രാജകുമാരന്‍ ചാള്‍സിന്റെയും വിവാഹമാണ് ലോകത്തിലെ ഇന്നേവരെ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയതെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്, അന്ന്, ഡയാന രാജകുമാരിയുടെയും ചാള്‍സ് രാജകുമാരന്റെയും ആഡംബരവും രാജകീയവുമായ വിവാഹത്തിന് 110 മില്യണ്‍ ഡോളറിലധികം ചെലവ് വന്നതായാണ് കണക്കാക്കപ്പെട്ടത്. അതായത് 914 കോടിയിലധികം രൂപയാണ് ഡയാനയുടെ വിവാഹത്തിന് ചിലവായത്.

ആ വിവാഹത്തെയെല്ലാം പിന്‍തള്ളി ലോകത്തിലെ ഏറ്റവും ചിലവേറിയ വിവാഹമായി ചരിത്രത്തില്‍ ഇടം നേടിയിരിക്കയാണ് അംബാനി കല്യാണം.

ബിസിനസ്, സിനിമ, രാഷ്ട്രീയ രംഗത്തെ ലോക പ്രസിദ്ധരായ എല്ലാ പ്രമുഖരും അണിനിരന്ന വിവാഹ മാമാങ്കമായിരുന്നു അംബാനി കുടുംബത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹം, അതേ
അംബാനി കുടുംമ്പത്തിലെ ഇളമുറക്കാരനായ അനന്ത് അംബാനിയുടെ വിവാഹം ഇതിനകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. വിവാഹത്തിന് അംബാനിക്കുടുംബം ഉപയോഗിച്ച വസ്ത്രങ്ങള്‍, സഞ്ചരിച്ച വാഹനങ്ങള്‍, സ്ത്രീകള്‍ അണിഞ്ഞ ആഭരണങ്ങള്‍ മുതല്‍ അനന്ത് അംമ്പാനി ഉപയോഗിച്ച 55 കോടി വിലവരുന്ന വാച്ച് വരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ അ ഇതൊക്കെ പിന്നെ ഒരു സെലിബ്രിറ്റി വിവാഹം നടന്നാല്‍ പോലും ശ്രദ്ധിക്കുന്ന കാര്യമാണ്. പക്ഷേ ഇതിനിടയില്‍ നടന്ന മറ്റൊരു വ്യത്യസ്തമായ ചര്‍ച്ചയാണ് ഇപ്പോള്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ലോകത്ത് ഏറെ ആരാധകരുള്ള താരരാജാവായ ബിഗ് ബിയുടെ കുടുംബത്തിലുള്ള അനൈക്യമാണ് ഈ കല്യാണ മാമാങ്കത്തിന് ശേഷം ചര്‍ച്ച ചെയ്യപ്പെടുന്നത്. മുന്‍ ലോക സുന്ദരിയും ബോളിവുഡ് താരവുമായ ഐശ്യര്യാ റായിയും ബച്ചന്‍ കുടുംബവും തമ്മില്‍ അകന്നുവോ …?

വിവാഹത്തില്‍ പങ്കെടുക്കുവാനെത്തിയ അമിതാഭ് ബച്ചന്റെ കുടുംബം ഫോട്ടോയ്ക്ക് പോസ് ചെയ്ത രീതിയാണ് സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച ഈ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. അനന്ത് -രാധിക വിവാഹത്തിന് ബോളീവുഡ്, ഹോളീവുഡ് തുടങ്ങി എല്ലാ മേഖലയില്‍ നിന്നും നിരവധി താരങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. അവരില്‍ നമ്മുടെ ബച്ചന്‍ ഫാമിലിയും ഉണ്ടായിരുന്നു. അമിതാഭ് ബച്ചന്‍, അദ്ദേഹത്തിന്റെ ഭാര്യ ജയ ബച്ചന്‍ മകന്‍ അഭിഷേക് ബച്ചന്‍ ,അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ,പേരക്കുട്ടികള്‍ തുടങ്ങി എല്ലാവരും. വിവാഹത്തിനെത്തിയ അതിഥികള്‍ എല്ലാവരും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കുന്നൊരു ചടങ്ങുണ്ടല്ലോ , സെലിബ്രിറ്റികളെല്ലാം കുടുംബത്തോടൊപ്പം ഫോട്ടോ സെഷനില്‍ പങ്കാളികളായി.

പ്രയങ്ക ചോപ്രയും ഭര്‍ത്താവ് നിക്‌ജോണ്‍സനും, സൂര്യ -ജ്യോതിക, പിന്നെ നമ്മുടെ മലയാളത്തില്‍ നിന്ന് പ്രിത്വിരാജും സുപ്രിയമേനോനും അങ്ങനെ എല്ലാവരും കുടുംബത്തോടൊപ്പം തന്നെ പോസ് ചെയ്തു. പക്ഷേ ബച്ചന്റെ കുടുംബം മാത്രം അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നാണ് വരുന്ന വാര്‍ത്തകള്‍. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍ ,അഭിഷേക്, നിഖില്‍, ശ്വേത, തുടങ്ങിയവര്‍ ആദ്യം ഫോട്ടോ എടുത്ത് മാറിയതിന് ശേഷമാണ് ഐശ്വര്യ റായിയും മകളും ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നുമാണ് പ്രചരിക്കുന്നത്. ബച്ചന്‍ കുടുംബം ഫോട്ടോസെഷനെത്തിയപ്പോള്‍ അതിലൊന്നും താല്പര്യം കാണിക്കാതെ ഐശ്യര്യാ റായ് മാറി നിന്നെന്നും ബച്ചന്‍ ഫാമിലി പോയതിന് ശേഷം മാത്രമാണ് ഐശ്വര്യ ഫോട്ടോ സെഷനായി വന്നതെന്നുമാണ് പ്രചരിക്കുന്നത്. ഐശ്വര്യാറായ് മാറിനില്‍ക്കുന്ന ദൃശ്യങ്ങളും വൈറാലായിരിക്കയാണ്.

വിവാഹ മാമാങ്കത്തിനെത്തിയ സെലിബ്രിറ്റികളെല്ലാം കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴും ഐശ്വര്യയും മകളും മാറിനിന്ന് പോസ് ചെയ്തതാണ് കമന്റോളികളെ ചൊടിപ്പിച്ചത്. ജയ ബച്ചന്‍ അവരുടെ മകളെയും കൊച്ചുമക്കളെയും വിളിച്ച് കൂടെ നിര്‍ത്തുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം . അത്‌കൊണ്ട് തന്നെ ഐശ്വര്യയെയും മകളെയും മനപ്പൂര്‍വ്വം ഒഴിവാക്കി എന്ന തരത്തിലാണ് അവരുടെ വീഡിയോയ്ക്ക് താഴെ വന്ന കമന്റ് ബോക്‌സിലെ ചര്‍ച്ചയില്‍ നടന്നത്.

എന്നാല്‍ ഐശ്വര്യ റായിയും മകളും വളരെ സന്തോഷത്തില്‍ തന്നെ ഫോട്ടോ എടുക്കുന്നതും ആരാധകരില്‍ സംശയം ഉണ്ടാക്കിയിരിക്കുന്നു എന്നാണ് മനസിലാകുന്നത്. ഈ ഒരു കാര്യം ഇത്രയ്ക്ക് ചര്‍ച്ച വിഷയം ആകുവാനുള്ള കാരണം തന്നെ ജയ ബച്ചന്റെ ചൂടന്‍ സ്വഭാവമാണെന്ന് അഭിപ്രായമുള്ളവരും ഉണ്ട്. ഏതൊരു പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോഴും മാധ്യമങ്ങള്‍ക്ക് നേരെയുള്ള ജയ ബച്ചന്റെ ദേഷ്യത്തോടെയുള്ള പെരുമാറ്റം എപ്പോഴും എല്ലാവരും ശ്രദ്ധിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ഒന്നാണ്. ജയ ബച്ചന്റെ ഇത്തരത്തിലുള്ള പെരുമാറ്റം ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും കുടുംബ ജീവിതം തകര്‍ക്കുമോ എന്നാലോചിച്ച് ഉറക്കം പോലും നഷ്ടപ്പെട്ട ഒത്തിരി ആരാധകര് നമുക്കിടയില്‍ തന്നെ ഉണ്ടല്ലോ. പിന്നെ അവരെ അങ്ങിനെയങ്ങ് കുറ്റം പറയാനും പറ്റില്ലല്ലോ… ജയാ ജി കുറച്ച് ദേഷ്യക്കാരിയൊക്കെയാണ്. എന്താന്നറിയില്ല ജയാ ജിക്ക് ക്യാമറചേട്ടന്മാരെ കണ്ടു കൂടാ. ആ അപ്പോ നമ്മള് പറഞ്ഞ് വന്നത് ഐശ്വര്യ റായിയെ ഫോട്ടോ എടുക്കാന്‍ കൂടെക്കൂട്ടാതിരുന്നത് അതിനിപ്പോ എന്താണാവോ? ഓ അതൊക്കെ അവരുടെ കുടുംബ കാര്യം നമ്മളെന്തിനാ അതൊക്കെ തിരക്കുന്നെ അല്ലേ .എന്നാലും എന്തായിരിക്കുമല്ലേ?

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.