Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അത് വിജയ്‍യുടെയും തൃഷയുടെയും വ്യക്തിപരമായ കാര്യം: ഖുശ്‌ബു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: നടൻ വിജയ്‌യും നടി തൃഷയും ഒരുമിച്ച് പൊതുചടങ്ങിൽ പങ്കെടുത്ത സംഭവത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അനാവശ്യമായതാണെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്‌ബു. അത് ഇരുവരുടെയും വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അവർക്കുള്ള സ്വകാര്യത ബഹുമാനിക്കണമെന്നും ഖുശ്‌ബു വ്യക്തമാക്കി.

വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ വിജയ്‌യും തൃഷയും ഒരുമിച്ച് ഒരു ചടങ്ങിൽ എത്തിയതോടെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു. സംഗീതയുടെ ഹർജിയിൽ പരാമർശിച്ച നടി തൃഷ തന്നെയാണെന്ന തരത്തിലുള്ള ആരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് ഖുശ്‌ബു തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങൾ അവരുടെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അത് പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെങ്കിൽ മാത്രമേ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് ഖുശ്‌ബു പറഞ്ഞു.

ഇത്തരം വിവാദങ്ങൾ വിജയിന്റെ ജനപ്രീതിയെ ബാധിക്കില്ലെന്നും, വിജയ്‌യും നമ്മളെപ്പോലെ ഒരു സാധാരണ മനുഷ്യനാണെന്നും ഖുശ്‌ബു കൂട്ടിച്ചേർത്തു. ആളുകൾ ഇതിനെ വലിയ വിഷയമാക്കേണ്ട ആവശ്യമില്ലെന്നും ഓരോരുത്തർക്കും സ്വന്തം ജീവിതം ഉണ്ടെന്നും ഖുശ്‌ബു പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer