പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള താര ജോഡികളാണ് അജിത്തും ശാലിനിയും. ആരാധകരുടെ പ്രിയ താരജോഡികളായ ഇവർ തങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ദിനം ആരാധകരുമായി ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് . ഈ ഒരു വിവരം നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതും. വിവാഹ ജീവിതത്തിലെ 25 വർഷങ്ങൾ ആഘോഷിക്കുന്ന ഒരു വീഡിയോ ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത് .
ആനിവേഴ്സറി കേക്ക് മുറിക്കുന്ന അജിത്തിന്റെയും ശാലിനിയുടെയും വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്. 2000 തിലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. വിവാഹിതയായ ശേഷം ശാലിനി സിനിമകൾ ഒന്നും ചെയ്തിരുന്നില്ല. സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും അജിത്തിനൊപ്പം സിനിമാലൊക്കേഷനുകളിലും തിയേറ്ററുകളിലുമെല്ലാം ശാലിനി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. അതേസമയം വിവാഹ വാർഷികത്തിൽ നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ നേർന്ന് എത്തിയത്.



