സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

റേസിംഗ് മത്സരത്തിനിടെ തലകീഴായി മറിഞ്ഞ് അജിത്തിന്റ കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റെയ്‌സിങ് മത്സരത്തിനിടെ നടൻ അജിത്തിന്റെ കാർ വീണ്ടും അപകടത്തിൽപ്പെട്ടു. സ്പെയിനിലെ വലൻസിയയിൽ പോർഷേ സ്പ്രിന്റ് റെയ്‌സിങ് ഇവന്റിന് ഇടയിൽ ആയിരുന്നു അപകടം. അജിത്തിന്റെ കാർ മറ്റൊരു കാറിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ താരത്തിന് പരുക്കില്ല. ആറാം റൗണ്ടിലാണ് അപകടം സംഭവിച്ചത്. അപകടത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. പോർഷെ സ്പ്രിന്റ് ചല​ഞ്ച് ടൂർണമെന്റിൽ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ആദ്യം പോർച്ചുഗലിലെ എസ്റ്റോറിലും പിന്നീട് ദുബൈയിലെ റേസിനിടെയും അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. പരീശിലനത്തിനിടെ ബാരിയറിൽ ഇടിച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ അജിത്തിനെ വാഹനത്തിൽ നിന്നും മാറ്റി. പിന്നീട് മറ്റൊരു കാറിൽ അജിത് പരിശീലനം തുടരുകയും​ ചെയ്തിരുന്നു. ശനിയാഴ്ച അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് അപകടത്തിന്റെ വീഡിയോ എക്‌സിൽ പങ്കുവെച്ചത്. ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദിയെന്നും എകെ സുഖമായിരിക്കുന്നുവെന്നും മാനേജർ എക്‌സിൽ കുറിച്ചു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.