കണ്ണൂര്‍ : മലയോര മേഖലയുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി കണ്ണൂര്‍ ചെറുപുഴയില്‍ ‘എ കെ സിനി പാലസ്’ ( മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഏകദേശം 15 വര്‍ഷത്തോളമായി മലയോര ജനത കാത്തിരുന്ന തിയേറ്റര്‍ സമുച്ചയം പയ്യന്നൂര്‍ നിയോജകമണ്ഡലം എംഎല്‍എ . മധുസൂദനന് ഉദ്ഘാടനം ചെയ്തു.
ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ മള്‍ട്ടിപ്ലക്സ്, മലയോര മേഖലയിലെ പ്രധാന തിയേറ്ററായി മാറുമെന്നാണ് പ്രതീക്ഷ. പുതിയ തിയേറ്റര്‍ യാഥാര്‍ത്ഥ്യമായതോടെ, സിനിമ കാണുന്നതിനായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വന്നിരുന്ന ഈ പ്രദേശത്തെ സിനിമാ പ്രേമികളുടെ യാത്രയും സമയവും ഗണ്യമായി കുറയും. ഇത് സിനിമാ ആസ്വാദകര്‍ക്ക് വലിയ ആശ്വാസമാകും










