തൃശ്ശൂർ: വി.ആർ.പുരത്ത് അക്ഷയ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. വർഷങ്ങൾക്ക് മുമ്പ് അനുമതി ലഭിച്ചു വെങ്കിലും, ഏറ്റെടുത്ത് നടത്താൻ സന്നദ്ധതയുള്ളവർ ആരേയും ലഭിക്കാത്തതിനാൽ പ്രവർത്തനമാരംഭിക്കാൻ കഴിയാതിരുന്ന അക്ഷയ കേന്ദ്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്.
നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു ഇവിടെ അക്ഷയ കേന്ദ്രം ആരംഭിക്കണമെന്നത്. നേരത്തേ ഇതിന് അനുമതി ലഭിച്ചതിനെ തുടർന്ന്, ജില്ലാ കളക്ട്രേറ്റിൽ നിന്നും സന്നദ്ധരായവരെ കണ്ടെത്താൻ പല തവണ ഇൻ്റർവ്യൂ വിളിച്ചെങ്കിലും ആരും എത്തിയിരുന്നില്ല.
ഒടുവിൽ മൂന്ന് മാസം മുമ്പാണ് ഒരാൾ ഏറ്റെടുത്ത് നടത്താൻ സന്നദ്ധത അറിയിച്ചത്. അക്ഷയ കേന്ദ്രത്തിൻ്റെ ഉത്ഘാടനം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷയായി. പാർലിമെൻ്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആൻ്റണി, വാർഡ് കൗൺസിലർമാരായ മോഹനൻ വൈമേലി, സുകന്യ വേണു, അക്ഷയ ബ്ലോക്ക് കോ-ഓർഡിനേറ്റർ ശ്രീന ഇ.കെ.ലൈസൻസി സിന്ധു എന്നിവർ പ്രസംഗിച്ചു.






