വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിനെയും ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്. സയീദ് ബിന്‍ ആതിഫ് അല്‍ അവ്ലാകിയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ഭീഷണി.
ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. ഗാസയിലെ ആക്രമണത്തിന്റെ പേരില്‍ ഈജിപ്ത്, ജോര്‍ദാന്‍, ഗള്‍ഫ്-അറബ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കാനും വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പ്രതികാര ആക്രമണങ്ങള്‍ നടത്തണമെന്നും അല്‍ ഖ്വയ്ദ നേതാവ് പറഞ്ഞു.
ജൂതരെ സുഖമായി കഴിയാനനുവദിക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നു. ട്രംപ്, മസ്ക്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് എന്നിവരുടെ ചിത്രങ്ങളും ടെസ്ലയടക്കമുള്ളവയുടെ ലോഗോകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.






