Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നടന്മാരായ ശ്രീനാഥ് ഭാസിക്കും ,ഷൈൻ ടോം ചാക്കോയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയക്കും . ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൈനിനെയും , ശ്രീനാഥിനെയും ചോദ്യം ചെയ്യലിൽ ഹാജരാകാൻ നോട്ടീസ് അയക്കുക .

പ്രതികളും താരങ്ങളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും എക്സൈസിന് ലഭിച്ചു. കേസിലെ പ്രതിയായ തസ്ലിമയെ അറിയാമെന്നാണ് കൊച്ചിയിലെ അന്വേഷണ സംഘത്തിന് ഷൈൻ ടോം ചാക്കോ മൊഴി നൽകിയത് .എട്ടു വർഷത്തിലധികമായി ഷൈനുമായി ബന്ധമുണ്ടെന്നാണ് തസ്ലീമയുടെയും മൊഴി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങളെ കൂടി ഉടൻ ചോദ്യം ചെയ്യാൻ എക്സൈസ് നീങ്ങുന്നത്. അടുത്താഴ്ച നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് തീരുമാനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix