സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇന്ന് ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കലകളുടെ മാമാങ്കത്തിന് ആലപ്പുഴ നഗരത്തിൽ ഇന്ന് തുടക്കമാകും. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയമാണ് പ്രധാന വേദി. രാവിലെ 10 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ് ശ്രീലത പതാക ഉയർത്തുന്നതോടെ സ്കൂളിൽ മത്സരങ്ങൾ തുടക്കം കുറിക്കും.

ഉച്ചയ്ക്ക് 2 ന് ഒന്നാം വേദിയിൽ 64-ാ മത് ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ചലച്ചിത്ര പിന്നണി ഗാന രചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ് ശ്രീലത അദ്ധ്യക്ഷത വഹിയ്ക്കും. ജില്ലാ കളക്ടർ അലക്സ് വർഗീസ് മുഖ്യാതിഥിയാകും. മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ ജില്ലയിലെ പതിനൊന്ന് ഉപജില്ലകളിൽ നിന്ന് മുന്നുറ്റി നാൽപ്പത് മത്സരങ്ങളിലായി ഏഴായിരത്തി അഞ്ഞുറിന് മുകളിൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വേദി രണ്ട് ലിയോ തെർട്ടീന്തിലെ പന്തൽ വേദി , വേദി മൂന്നു കർമ്മ സദൻ പാസ്റ്ററൽ സെൻ്റർ, വേദി നാല് ലിയോ തെർട്ടിന്ത് എൽ പി സ്കൂൾ, വേദി അഞ്ച് ഗവൺമെൻ്റ് മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂൾ, വേദി ആറ് സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ, വേദി ഏഴ് ഗവൺമെൻ്റ് മുഹമ്മദൻസ് ബോയ്സ് ഹൈസ്കൂൾ , വേദി എട്ട് ഗവൺമെൻ്റ് ടി.ടി.ഐ ആലപ്പുഴ, വേദി ഒൻപത് ലിയോ തെർട്ടിന്ത് എൽ പി സ്കൂൾ വേദി പത്ത് ടി ഡി ഹൈസ്കൂൾ ആലപ്പുഴ, വേദി പതിനൊന്ന് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ ആലപ്പുഴ, വേദി പന്ത്രണ്ട്‌ ഗവൺമെൻ്റ് മുഹമ്മദൻസ് ജി എൽ പി എസ് എന്നിങ്ങനെ നഗരത്തിലെ 10 സ്കുളുകളിലായി 12 വേദികളിലായിട്ടാണ് മത്സരം നടക്കുന്നത്. സി .എം . എസ് .എൽ പി സ്കൂളിലാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.