പാലക്കാട്: പാലക്കാട് ആലത്തൂർ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം. കിഴക്കഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് കലോത്സവം നടക്കുന്നത്.
ചെവ്വാഴ്ച്ച ചിത്രരചന മത്സരവും സ്റ്റേജ് തല മത്സരങ്ങളും നടക്കും. ബുധനാഴ്ച്ചയാണ് ഉപജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘടനം. ആലത്തൂർ ഉപജില്ലയിലെ നൂറ്റിയിരുപത് സ്കൂളുകളിൽ നിന്നും അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവം വെള്ളിയാഴ്ച്ച സമാപിക്കും.






