സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളും മഹർഷി വാൽമീകി സ്‌കൂളുകൾ എന്ന് പുനർനാമകരണം ചെയ്യും ; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു : എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളും മഹർഷി വാൽമീകി സ്‌കൂളുകൾ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

“കർണാടകയിലെ എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളുടെയും പേര് മഹർഷി വാൽമീകി റസിഡൻഷ്യൽ സ്‌കൂൾ എന്നാക്കി മാറ്റും. റായ്ച്ചൂർ സർവകലാശാലയെ മഹർഷി വാൽമീകി സർവകലാശാല എന്ന് പുനർനാമകരണം ചെയ്യും. ബി.ജെ.പി ഒന്നും ചെയ്യാതെ സമത്വത്തെ കുറിച്ച് സംസാരിക്കുക മാത്രമാണ്.

സാമ്പത്തികവും സാമൂഹികവുമായ അസമത്വം ഇല്ലാതാകുന്നില്ലെങ്കിൽ സമത്വം വരില്ലെന്ന് അംബേദ്കർ മുന്നറിയിപ്പ് നൽകി. എല്ലാ മതങ്ങളിലെയും എല്ലാ ജാതികളിലെയും പാവപ്പെട്ടവർക്കും സാമ്പത്തിക ശക്തി നൽകുമെന്ന ഉറപ്പ് തങ്ങളുടെ സർക്കാർ നടപ്പിലാക്കുകയാണെന്നും എന്നാൽ അതിനെ എതിർക്കുന്നത് ബി.ജെ.പിയാണ്” – സിദ്ധരാമയ്യ പറഞ്ഞു.

ബി.ജെ.പി.യുടെ നുണകളിൽ വഞ്ചിതരാകരുതെന്നും അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. ന്യൂനപക്ഷ സമുദായങ്ങളുടെ സമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ബി.ജെ.പിയുടെ മുൻകൈയില്ലായ്മയെ അദ്ദേഹം വിമർശിച്ചു.

Advertisement

എന്തുകൊണ്ട് നമ്മൾ തോറ്റു? തലപുകച്ച് മാനേജ്മെന്റും ആരാധകരും

അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ

Read More »

തൃശ്ശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും പത്മജയെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് താൽപര്യം. സുരേഷ്

Read More »

രണ്ടര വയസുകാരി മരിച്ച സംഭവം; ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടർ

തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കാട്ടാക്കടയിലെ മമൽ ആശുപത്രിയിലെ ഡോക്ടർ. കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന ബന്ധുക്കളുടെ ആരോപണമാണ് ഡോക്ടർ അരുൺ വാര്യർ നിഷേധിച്ചത്. കാട്ടാക്കട

Read More »

ക്ഷേത്രോത്സവത്തിനിടെ എസ്ഐക്ക് മർദ്ദനം; രണ്ടുപേർക്കെതിരെ കേസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയായിരുന്നു സംഭവം. വെളളറടയിൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 1520 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. പവന് 1520 രൂപ കൂടി 1,18,320 രൂപയും ഗ്രാമിന് 190 രൂപ ഉയർന്ന് 14,790 രൂപയുമായി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏ​റ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ

Read More »

തിരുവനന്തപുരം മുൻ ജില്ലാ കളക്‌ടർ വി വി വിജയൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം മുൻ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയൻ (90) അന്തരിച്ചു. കുമാരപുരം ബർമാ റോഡിൽ മകളുടെ വസതിയായ കാർത്തികയിലായിരുന്നു അന്ത്യം. 1980 മുതൽ 83വരെയാണ് ജില്ലാ കളക്ടറായി

Read More »
Advertisement