മലപ്പുറം: ജില്ലയിലെ ഈ സീസണിലെ ആദ്യ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിന് മങ്കട ഗവ. ഹൈസ്കൂൾ മൈതാനിയിൽ തുടക്കമായി. മങ്കട യുനൈറ്റഡ് ഫുട്ബാൾ ക്ലബും ഗവ.ഹൈസ്കൂൾ പി ടി എ യും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. മഞ്ഞളാംകുഴി അലി എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി ടി അബ്ദുസ്സലാം അധ്യക്ഷനായി.
യുനൈറ്റഡ് എഫ് സി നെല്ലിക്കുത്തും ഗ്രേസ് പെരുമ്പാവൂരും തമ്മിലാണ് ഉദ്ഘാടന മത്സരം നടന്നത്. 22 ടീമുകൾ പങ്കെടുക്കുന്ന മത്സരം ഒരു മാസം നീണ്ടു നിൽക്കും. 6000 പേർക്ക് ഇരിക്കാവുന്ന ഗാലറി കാണികൾക്കായി തയാറാക്കിയിട്ടുണ്ട്.



