തൃശ്ശൂർ: ചാലക്കുടി ചലഞ്ചേഴ്‌സ് സ്‌പോട്ടിംഗ് ക്ലബും, നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പി.വി. രാമകൃഷ്ണന്‍ മെമ്മോറിയല്‍ അഖില കേരള വനിത ഷൂട്ടൗട്ട് മത്സരത്തിന്റെ വിളംബര ജാഥ സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്‌സൈയ്‌സ് ഇന്‍സ്പക്ട്ടര്‍ കെ.കെ. രാജു ഫ്‌ലാഗ് ഓഫ് ചെയ്തു.
ക്ലബ് പ്രസിഡന്റ് അഡ്വ. ജോസഫ് അറങ്ങാശ്ശേരി അദ്ധ്യക്ഷനായി. സെന്റ് മേരീസ് ഫെറോന പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് പാത്താന്‍, ടൗണ്‍ ഇമാം ഹുസൈന്‍ ബാഖവി , എസ്.എന്‍. ഡി. പി യൂണിയന്‍ പ്രസിഡന്റ് കെ.എ. ഉണ്ണികൃഷ്ണന്‍ , എം.എം. ബെന്നി , ലിജോ കല്ലിങ്ങല്‍ ,ടോണി ദേവ് ,അശ്വതി സജില്‍ , എം.ഡി. ജെയിംസ് ,സാജന്‍ കുറ്റിയില്‍ എന്നിവര്‍ പ്രസംഗിച്ചു.




