തിരുവനന്തപുരം: ഓഗസ്റ്റ് 31 ഞായറാഴ്ച്ച സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും സ്‌പെഷ്യല്‍ അരിയുടെ വിതരണവും പൂര്‍ത്തിയാകുന്നതാണ്. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ ഓഗസ്റ്റ് 31ന് മുമ്പു തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബര്‍ 1 തിങ്കളാഴ്ച റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും. സെപ്റ്റംബര്‍ 2 മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബര്‍ 4ന് റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും. എ.എ.വൈ. കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മാസവും തുടരുന്നതാണ്.






