സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പിന്നണിയിൽ മുഴുവൻ വനിതകൾ ,കെ എസ് എഫ് ഡി സി പുതിയ ചിത്രം ‘മുംതാ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വനിതാദിനത്തിൽ പുറത്തിറങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാന സർക്കാരിന്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതി പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നിർമ്മിച്ച് ഫർസാന ബിനി അസാഫർ സംവിധാനം ചെയ്ത “മുംതാ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറങ്ങി.എല്ലാ ഡിപ്പാർട്ട്മെന്റിലും വനിതകൾ ചീഫ് ടെക്‌നീഷ്യൻ ആയി പ്രവർത്തിച്ച മലയാളത്തിലെ ആദ്യ ചിത്രമാണ് മുംതാ.

മൂന്ന് സ്ത്രീകൾ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന മുംതാ യുടെ തിരക്കഥയും ഫർസാനയുടെ തന്നെയാണ്. ധനലക്ഷ്മി, വൃന്ദ മേനോൻ, നന്ദിനി, എന്നിവർക്കൊപ്പം സന്തോഷ്‌ കീഴാറ്റൂർ, നവാസ് വള്ളിക്കുന്ന്, സിബി തോമസ്, സിദ്ധാർഥ്, ആനന്ദ്, മുരളി, പ്രദീപ്‌ ചെറിയാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ സംഗീതവും ഗായികയും അനിത ഷെയ്ക്കാണ്.

ചിത്രത്തിന്റെ ക്യാമറ ഫൗസിയ ഫാത്തിമ, എഡിറ്റിങ് വീണ ജയപ്രകാശ്, ലൈൻ പ്രൊഡക്ഷൻ രത്തീന. പി. ടി, ആർട്ട്‌ ഡയറക്ടർ ദുന്ദു രാജീവ്‌ രാധ, മേക്കപ്പ് ഐറിൻ ജോസഫ്, കോസ്റ്റും ഫെമിന ജബ്ബാർ, പി ആർ സ്ട്രാടെജി ആൻഡ് കോൺസൾട്ടന്റ് ലക്ഷ്മി പ്രേകുമാർ, ലാലാ റിലേഷൻസ്, സൗണ്ട് ഡിസൈനർ ഗംഗ ദാസ് രാധിക, വരികൾ ഫാത്തിമത്തുൾ വഫീദ, വിഷ്വൽ എഫെക്ട് ജ്യോതിക, സ്റ്റിൽ ഫോട്ടോഗ്രഫി വിദ്യ മംഗള, പോസ്റ്റർ ഡിസൈനർ റോസ് മേരി ലില്ലു, സബ് ടൈറ്റിൽസ് അഞ്ചു, ഡിജിറ്റൽ പി ആർ – വിവേക് വിനയരാജ്

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.