കോഴിക്കോട് : കോഴിക്കോട് കമ്പിളിപ്പറമ്പിൽ കള്ളവോട്ട് ചെയ്തതായി പരാതി. കമ്പിളിപ്പറമ്പ് സ്കൂളിലെ 1-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി ആരോപണം ഉയർന്നത്. വൈകുന്നേരം വോട്ട് രേഖപ്പെടുത്താൻ എത്തിയ വ്യക്തിയുടെ പേരിൽ മറ്റൊരാൾ വോട്ട് ചെയ്തു എന്നാണാരോപണം. തുടർന്ന് ആരോപണം ഉന്നയിച്ചയാൾക്ക് ബാലറ്റ് വോട്ട് അനുവദിച്ച് പ്രിസൈഡിങ് ഓഫീസർ പ്രശ്നത്തിൽ നിന്നും തലയൂരാൻ ശ്രമിക്കുകയായിരുന്നു.



