എറണാകുളം: ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം. രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ഇയാൾ പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ആലുവ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മ റൂറൽ എസ്പിക്ക് നൽകിയ പരാതിയിലാണ് ആലുവ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.






