സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഗംഭീര ട്രാൻ‌സ്ഫോർമേഷൻ: ആരാധകരെ ഞെട്ടിച്ച് സര്‍ഫറാസ്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗംഭീര ട്രാൻ‌സ്ഫോർമേഷനിൽ ആരാധകരെ ഞെട്ടിച്ച് ഇന്ത്യൻ യുവ താരം സര്‍ഫറാസ്‌ ഖാൻ. കേവലം രണ്ട് മാസങ്ങൾ കൊണ്ട് 17 കിലോ ഭാരം കുറച്ചാണ് സർഫറാസ് സോഷ്യൽ‌ മീഡിയയിൽ കൈയ്യടി നേടിയിരിക്കുന്നത്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് താരം തന്റെ ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ പങ്കുവെച്ചത്.

പലപ്പോഴും ശരീരത്തിന്റെയും ഫിറ്റ്നസിന്റെയും പേരിൽ പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ള താരമാണ് സര്‍ഫറാസ് ഖാൻ. ഫിറ്റ്നസ് പ്രശ്നങ്ങൾ ചൂണ്ടികാണിച്ച് ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും താരം തഴയപ്പെട്ടിരുന്നു. ഇപ്പോഴിതാ ഗംഭീര ട്രാൻസ്ഫോർമേഷൻ നടത്തി വിമർശകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് താരം.

തന്റെ ഭക്ഷണ രീതിയിൽ വലിയൊരു മാറ്റം തന്നെ വരുത്തിയാണ് ഈ ഫിറ്റ്നസ് നേടിയതെന്ന് സർഫറാസ് പറയുകയുണ്ടായി. തന്റെ പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർഫറാസ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും സർഫറാസ് പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.