സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

2027 ഓടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലധികം ജലം തിരികെ നല്‍കാന്‍ ആമസോണ്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.


 
കൊച്ചി: 2027 ഓടെ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം ഇന്ത്യയിലെ ജനങ്ങള്‍ക്ക്  തിരികെ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി ആമസോണ്‍. പ്ലാന്റുകളില്‍  ജല കാര്യക്ഷമത മെച്ചപ്പെടുത്തി ജലദൗര്‍ലഭ്യം നേരിടുന്നവര്‍ക്ക് ജലം ലഭ്യമാക്കുന്ന പദ്ധതികള്‍ക്ക് ആമസോണ്‍ പ്രാധാന്യം നല്‍കിയിരുന്നു. 2020 മുതല്‍  ഇന്ത്യയില്‍ ആമസോണ്‍ 1 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്നതിനായി ജലശുചീകരണ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
 
ജനങ്ങളുടെ ജലാശ്രയ കേന്ദ്രങ്ങളായിരുന്ന യമരെ, സായ് റെഡ്ഡി തടാകങ്ങളുടെ സമഗ്രമായ പുനരുദ്ധാരണം ജനുവരിയില്‍ ആരംഭിക്കും. തടാകങ്ങളിലെ മലിനജലം നീക്കം ചെയ്യല്‍, ബണ്ടുകളുടെ പുനരുദ്ധാരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവഴി കര്‍ണാടകയിലെ യമരെ തടാകത്തിന്റെയും ആന്ധ്രയിലെ സായ് റെഡ്ഡി തടാകത്തിന്റെയും ജലത്തിന്റെ അളവ് 571 ദശലക്ഷം ലിറ്ററിലധികം വര്‍ദ്ധിക്കും. 
 
പാരിസ്ഥിതിക സുസ്ഥിരതയെയും സമൂഹ്യക്ഷേമത്തെയും വ്യവസായങ്ങള്‍ക്ക് എങ്ങനെ നല്ല രീതിയില്‍ സ്വാധീനിക്കാം എന്നതിന്റെ മികച്ച മാതൃകയാണ് ഈ തടാക പുനരുദ്ധാരണ പദ്ധതികളെന്ന് സേ ട്രീസിന്റെ ട്രസ്റ്റി ഡിയോകാന്ത് പയാസി പറഞ്ഞു.
 
2030 ഓടെ ഇന്ത്യയില്‍ ജലത്തിന്റെ ആവശ്യം വര്‍ധിക്കും. ആമസോണിന്റെ ലോജിസ്റ്റിക് സൈറ്റുകള്‍ മുതല്‍ കോര്‍പ്പറേറ്റ് ഓഫീസുകളും ഡാറ്റാ സെന്ററുകളും വരെ എല്ലാ കെട്ടിടങ്ങളിലും കുറച്ച് വെള്ളം ഉപയോഗിക്കുന്നതാണ്.

കൂടുതല്‍ കാര്യക്ഷമമായ ഫിക്ചറുകള്‍, മഴവെള്ള സംഭരണം, മലിനജല പുനരുപയോഗം, കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ജലചോര്‍ച്ച കണ്ടെത്തല്‍ എന്നിവയിലൂടെ ശുദ്ധജല ലഭ്യത വര്‍ധിപ്പിക്കുമെന്ന് ആമസോണ്‍ ഇന്ത്യയിലെ ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് അഭിനവ് സിംഗ് പറഞ്ഞു. 2025ഓടെ ജല ലഭ്യതയിലൂടെ ഇന്ത്യയിലെ ഒരു ദശലക്ഷം ആളുകളെ നേരിട്ട് ശാക്തീകരിക്കുന്നതിന് 10 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.