സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഷാരൂഖാനെ മറികടന്ന് അമിതാഭ് ബച്ചൻ; നികുതി ഇനത്തിൽ അടയ്‌ക്കേണ്ടി വന്നത് 120 കോടി രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചനാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അമിതാഭ് ബച്ചന്റെ വരുമാനം 350 കോടി രൂപയാണ്. ഇതോടെ 81 കാരനായ അമിതാഭ് ബച്ചന്‍ നികുതി ഇനത്തിൽ അടയ്‌ക്കേണ്ടി വന്നത് 120 കോടി രൂപ. അതിനു മുമ്പത്തെ വര്ഷം 71 കോടി രൂപയായിരുന്നു. അങ്ങനെ നോക്കിയാൽ ഒരു വര്‍ഷം കൊണ്ട് 69 ശതമാനം വര്‍ധനവ്.

സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ പേരെടുത്തിട്ടുള്ള അമിതാഭ് ബച്ചന്‍ കരിയറില്‍ ഉടനീളം സ്ഥിരമായ നികുതി അടച്ചു വരുന്ന ആളാണ്. മാര്‍ച്ച് 15നാണ് അവസാന നികുതി നികുതി ഗഡുവായ 52.5 കോടി രൂപ അടച്ചത്. സിനിമകള്‍, ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ്, രണ്ട് ദശാബ്ദത്തിലധികമായി അവതരിപ്പിച്ചുവരുന്ന കോന്‍ ബനേഗ ക്രോര്‍പതി എന്ന ഗെയിം ഷോ എന്നിവയില്‍ നിന്നാണ്‌ അമിതാഭ് ബച്ചന്റെ വരുമാന സ്രോതസ്സ്.

ബോളിവുഡിന്റെ കിംഗ് ഖാനെ മറികടന്നാണ് അമിതാഭ് ബച്ചന്‍ ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്‍ 92 കോടി രൂപയുടെ നികുതിയാണ് അടച്ചത്. സെലിബ്രിറ്റി ടാക്‌സ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഷാരൂഖ് ഖാന്‍ ഇത്തവണ. തമിഴ് നടന്‍ വിജയ് ആണ് ലിസ്റ്റില്‍ ഇടം പിടിച്ച മറ്റൊരു സെലിബ്രിറ്റി. 80 കോടിയാണ് നികുതി ഇനത്തില്‍ അടച്ചത്. 75 കോടി രൂപ നികുതി അടച്ചുകൊണ്ട് സല്‍മാന്‍ ഖാനും തൊട്ടു പിന്നാലെയുണ്ട്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.