മുംബൈ: അഭിഷേക് ബച്ചന്റെ അഭിനയ ജീവിതത്തെ പ്രശംസിച്ച് പിതാവും ബോളിവുഡിന്‍റെ ബിഗ് ബിയുമായ അമിതാഭ് ബച്ചൻ. അഭിഷേക് ബച്ചന്റെ അഭിനയ ജീവിതത്തെയും വൈവിധ്യമാർന്ന വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെയും പ്രശംസിച്ച് ഹൃദയസ്പർശിയായ ഒരു ബ്ലോഗ് പോസ്റ്റ് അമിതാഭ് പങ്കുവെച്ചു.
അഭിഷേക് തന്റെ കഠിനാധ്വാനത്തിലൂടെയും വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ഏറ്റെടുക്കാനുള്ള ധൈര്യം നേടിയെന്നാണ് അമിതാഭ് ബച്ചൻ പറയുന്നത്. സമീപകാല റോളുകളില്‍ “ഓരോ കഥാപാത്രവും അവൻ ഏറ്റെടുക്കുകയും അവതരിപ്പിക്കുകയും ചെയ്തത് അത്യന്തം സമർപ്പണത്തോടെയാണ്”.
അഭിഷേക് തന്‍റെ പിന്തുടര്‍ച്ച അവകാശിയാണ് എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റിന്‍റെ അവസാനം “എന്റെ അവകാശിക്ക്, എന്റെ മകന് എന്റെ ആദരവ്” എന്ന് പറഞ്ഞാണ് അമിതാഭ് തന്റെ പിന്തുണയും സ്നേഹവും പ്രകടിപ്പിച്ച് കുറിപ്പ് അവസാനിപ്പിക്കുന്നത്.






