കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി മുഴുവൻ രാജിവെച്ചു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെ എല്ലാ അംഗങ്ങളും രാജി സമർപ്പിച്ചതായി റിപ്പോർട്ട്.
വാർഷിക ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ തർക്കങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് നാടകീയ സംഭവവികാസങ്ങൾ ഉണ്ടായത്. യോഗത്തിന് ശേഷം ഉണ്ടായ അസ്വസ്ഥതകളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചതെന്ന് സൂചന. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് പിന്നീട് തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.





