തിരുവനന്തപുരം : പോലീസിൽ പരാതി നൽകാൻ ഇനി എളുപ്പമാർഗം. ഓൺലൈൻ ആയി കേരള പോലീസിൽ പരാതി സമർപ്പിക്കാൻ സംവിധാനം വരുന്നു . കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൾ’ ആപ്പ് വഴിയാണ് പരാതി നൽകാൻ കഴിയുക. പ്ലെയ്സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ആവശ്യമായ വിവരങ്ങൾ നൽകി പ്രവർത്തന സജ്ജമാക്കിയതിന് ശേഷം ഈ ആപ്പിലൂടെ പൊലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ കഴിയും
.സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പോൾ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്.
പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാൻ ബുദ്ധിമുട്ടുള്ള കിടപ്പിലായവർക്ക് പോലും ഇത് പ്രയോജനപെടുത്താം, പരാതി നൽകുന്നതിന് വരുന്ന കാലതാമസം ഈ രീതിയിലൂടെ ഒഴിവാക്കാം. പരാതികൾ നൽകാൻ മാത്രമല്ല വാഹന അപകടങ്ങൾ ഉണ്ടാവുമ്പോൾ ആവശ്യമായ ജി ഡി എൻട്രി ഏറ്റവും എളുപ്പത്തിൽ ലഭിക്കാനും ആപ്പ് ഉപകാരപ്രദമാണ്. ഇതിനെല്ലാം പുറമെ അത്യാവശ്യ സമയത്ത് ആർക്കെങ്കിലും രക്തം ലഭിക്കാതെ വരുന്ന സാഹചര്യത്തിലും സഹായത്തിനായി കേരള പോലീസ് ഉണ്ടെന്ന് ഉറപ്പ് നൽകുകയാണ് പോൾ ആപ്പ് സംവിധാനം, ജനങ്ങളും പോലീസും തമ്മിലുള്ള അകലം ഇല്ലാതാക്കാൻ ആപ്പ് സഹായിക്കും .



