മലപ്പുറം: എടവണ്ണയില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം. കൊയിലാണ്ടി സംസ്ഥാന പാതയിലെ കുളങ്ങരയിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റും വീടിന്റെ ചുറ്റുമതിലും കാര്‍ ഇടിച്ചു തകര്‍ത്തു. അരീക്കോട് നിന്നും മുക്കത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കാര്‍ ഭാഗികമായി തകര്‍ന്നു.






