സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതരായി ഭൂമിയിലെത്തി. ഒന്‍പത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം തിരിച്ചെത്തിയ ഇവര്‍ക്ക് രാജ്യം മുഴുവന്‍ അഭിനന്ദനം അര്‍പ്പിക്കുകയാണ്. അതേസമയം സ്പേസ് എക്സ് ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റ് പേടകത്തില്‍ ബഹിരാകാശത്ത് പോകാനുള്ള അടുത്ത ഊഴത്തില്‍ ഒരു ഇന്ത്യക്കാരന്റെ പേര് കൂടി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
ശുഭാന്‍ഷു ശുക്ലയാണ് ആ ഇന്ത്യാക്കാരന്. ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിയായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയാണ് ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രക്കൊരുങ്ങുന്നത്. നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഒരു ഇന്ത്യക്കാരന് വീണ്ടും ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.






