സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടാറ്റൂ ചെയ്യുന്നതിന് മുമ്പ് അനസ്തേഷ്യ നൽകി, തുടർന്ന് ഹൃദയാഘാതം; ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബ്രസീലിയ: പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ടാറ്റൂ ചെയ്യുന്നതിനിടെ മരിച്ചു. ബ്രസീലിയൻ ഓട്ടോ ഇൻഫ്ലുവൻസറായ റിക്കാർഡോ ഗോഡോയ് എന്നയാളാണ് ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 45 വയസായിരുന്നു.റിക്കാർഡോ ഗോഡോയ്ക്ക് തൻ്റെ മുതുകിൽ ടാറ്റൂ ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. അദ്ദേഹത്തിന് ടാറ്റൂ ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങളുടെ തുടക്കത്തിൽ തന്നെ ഹൃദ്രോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ടാറ്റൂ ചെയ്യുന്നതിന് മുമ്പായി അദ്ദേഹത്തിന് ജനറൽ അനസ്തേഷ്യ കൊടുത്തിരുന്നു. ഇതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഹൃദയാഘാതം അനുഭവപ്പെട്ടതിനു തൊട്ടുപിന്നാലെ തന്നെ പരിശോധനകൾ നടത്തിയെന്നും ഒരു കാർഡിയോളജിസ്റ്റിന്റെ സഹായം തേടിയിരുന്നവെന്നും സ്റ്റുഡിയോ ഉടമയെ ഉദ്ധരിച്ച് ഡെയ്ലി മെയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.എന്നാൽ റിക്കാർഡോ ഗോഡോയ് പങ്കുവെച്ച അവസാന പോസ്റ്റിൽ താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നും വൈകുന്നേരം 4 മണിക്ക് ശേഷം മാത്രമേ തിരിച്ചെത്തുകയുള്ളൂവെന്നും അറിയിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ്. ലംബോർഗിനികളും ഫെരാരികളും വിൽക്കുന്ന ഒരു ഓൺലൈൻ ബിസിനസ്സ് കെട്ടിപ്പടുത്താണ് റിക്കാർഡോ ഗോഡോയ് പ്രശസ്തനായത്. ഇൻസ്റ്റ​ഗ്രാമിൽ അദ്ദേഹത്തിന് 2,26,000 ഫോളോവേഴ്‌സാണുള്ളത്.

Tags :

Recent News

Advertisement