Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; 5 പേരെ കാണാതായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിൽ ആണ് മേഘവിസ്‌ഫോടനമുണ്ടായത്. അഞ്ച് പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത മഴയെ തുടർന്ന് നന്ദനഗറിലെ ആറ് കെട്ടിടങ്ങൾക്ക് പൂർണ്ണമായും തകർന്നു. കുന്താരി, ദുർമ ഗ്രാമങ്ങളെ വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. അഞ്ച് പേരെ കാണാതായതായും രണ്ട് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘങ്ങൾ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ധർമ്മ ഗ്രാമത്തിൽ, നാലോ അഞ്ചോ വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു, കന്നുകാലികൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു മെഡിക്കൽ സംഘത്തെയും ആംബുലൻസിനെയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix