തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ വൻ മുന്നേറ്റം. അച്ചടിച്ച 90 ലക്ഷം ടിക്കറ്റിൽ 89.85 ലക്ഷവും ഇതിനകം വിറ്റുപോയി. നറുക്കെടുപ്പിന് ഇനി രണ്ട് ദിവസം കൂടി ബാക്കിയിരിക്കെയാണ് ഇത്രയും ടിക്കറ്റുകൾ വിറ്റഴിഞ്ഞത്.
തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. ബാക്കിയുള്ള ടിക്കറ്റുകളും നറുക്കെടുപ്പിന് മുമ്പായി പൂർണമായും വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷ. ബമ്പർ ടിക്കറ്റ് വിൽപ്പനയിലൂടെ സർക്കാരിന് ഏകദേശം 450 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.




