സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വയനാട് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി ; എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സുല്‍ത്താന്‍ബത്തേരി: വയനാട് സിപിഎമ്മിലെ വിഭാഗീയതയില്‍ നേതാക്കള്‍ക്കെതിരെ വീണ്ടും നടപടി. വയനാട്ടിലെ മുതിര്‍ന്ന നേതാവ് എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് വിവാദം ആയിരിക്കേയാണ് വീണ്ടും തരംതാഴ്ത്തല്‍. വയനാട് സിപിഎമ്മില്‍ വിഭാഗീയതയെന്ന പരസ്യപ്രസ്താവനയിലാണ് നടപടി. കണിയാമ്പറ്റയിലെ അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. വിഭാഗീയത ഉന്നയിച്ച് കണിയാമ്പറ്റയിലും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

കര്‍ഷക സംഘം ജില്ലാ പ്രസിഡന്റും പുല്‍പ്പള്ളി സി പി എം ഏരിയ കമ്മിറ്റി അംഗവുമായ എ വി ജയനെ പാലിയേറ്റീവ് കെയര്‍ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് നേരത്തെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. വിഷയത്തില്‍ അന്വേഷണ കമ്മീഷനെ വച്ച സി പി എം, അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ നടപടിയെടുക്കുകയായിരുന്നു. പുല്‍പ്പറ്റി ഏരിയ കമ്മിറ്റിയില്‍ നിന്ന് ഇരുളം ലോക്കല്‍ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്. പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച ജയന്‍, നടപടി വിഭാഗീയതയുടെ ഭാഗമെന്നായിരുന്നു തുറന്നടിച്ചിരുന്നു. ഈ പരസ്യപ്രസ്താവനയാണ് പുതിയ നടപടിയിലേക്ക് നയിച്ചത്. ജില്ലയിലെ ഒരു വിഭാഗം നേതാക്കളും അണികളും പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയില്‍ കടുത്ത അതൃപ്തിയാണ് ഉയര്‍ന്നത്. വയനാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട ചേരി തിരിവാണ് നടപടിയിലേക്ക് നയിച്ചതെന്ന് വിമര്‍ശനമുണ്ട്.

നേരത്തെ ജില്ലാ സമ്മേളനത്തില്‍ വയനാട്ടില്‍ വലിയ അട്ടിമറിയാണ് നടന്നത്. ജില്ലാ സെക്രട്ടറിയായിരുന്നു പി ഗഗാറിനെ വെട്ടി കെ റഫീഖാണ് പുതിയ സെക്രട്ടറിയായത്. മുന്‍ ജില്ലാ സെക്രട്ടറിയായ സി കെ ശശീന്ദ്രന്റെ പിന്തുണയോടെയായിരുന്നു റഫീഖിന്റെ അട്ടിമറി. ഇതോടെ ജില്ലയിലെ സി പി എമ്മിനുള്ളില്‍ ചേരിതിരിവ് രൂക്ഷമാകുകയായിരുന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.