സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ് വിരുദ്ധ സെല്ലുകള്‍ രൂപീകരിക്കും: വിദ്യാഭ്യാസ മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ് വിരുദ്ധ സെല്ലുകള്‍ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റാഗിങ് തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന തല ഇടപെടലും നടത്തേണ്ടതുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഒരോ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ് വിരുദ്ധ സെല്ലുകള്‍ കൂടി കൊണ്ടുവരുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ തലത്തില്‍ മാത്രമല്ല മുതിര്‍ന്ന ക്ലാസുകളിലും കോളേജിലുമൊക്കെ ചെല്ലുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്വീകരിക്കേണ്ട സമീപനം ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കാന്‍ റാഗിങ് വിരുദ്ധ സെല്ലിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിയണം.

അധ്യാപക വിദ്യാര്‍ഥി ബന്ധം ശക്തിപ്പെടുത്താനും നടപടി സ്വീകരിക്കും. കുട്ടികള്‍ക്ക് അവര്‍ അനുഭവിക്കുന്ന വിഷമതകള്‍ അധ്യാപകരോട് പറയാന്‍ ആകണം. അത് സഹനുഭൂതിയോടെ കേള്‍ക്കാനും അതിന് അനുസരിച്ച് കൂട്ടായി പ്രവര്‍ത്തിക്കാനും അധ്യാപകര്‍ക്കും ആകണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.